Thursday, May 16, 2024
keralaNews

എടാ, എടി തുടങ്ങിയ വിളികള്‍ പാടില്ല ; പൊലീസിനോട് ഹൈക്കോടതി

ജനങ്ങളോടുള്ള പൊലീസ് പെരുമാറ്റത്തിന് എതിരെ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി. ജനങ്ങളുമായി ഇടപെടുമ്പോള്‍ മാന്യമായ ഭാഷ പ്രയോഗിക്കണമെന്ന് കോടതിയുടെ പരാമര്‍ശം. എടാ, എടി തുടങ്ങിയ വിളികള്‍ പാടില്ല. ഇതു സംബന്ധിച്ച് ഡിജിപി സര്‍ക്കുലര്‍ ഇറക്കണമെന്നും കോടതിയുടെ നിര്‍ദേശം. പൊലീസ് അതിക്രമം ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് നടപടി.