Friday, May 17, 2024
keralaNews

എം.സി ജോസഫൈന്‍ തെറ്റ് പറ്റിയെന്ന് സമ്മതിക്കുകയും, രാജി സന്നദ്ധത അറിയിക്കുകയും പാര്‍ട്ടി അത് സ്വീകരിക്കുകയുമായിരുന്നുവെന്ന് ; എ.വിജയരാഘവന്‍.

എം.സി ജോസഫൈന്റെ ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശം സമൂഹത്തില്‍ സ്വീകരിക്കപ്പെട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. അവര്‍ തെറ്റ് പറ്റിയെന്ന് സമ്മതിക്കുകയും, രാജി സന്നദ്ധത അറിയിക്കുകയും പാര്‍ട്ടി അത് സ്വീകരിക്കുകയുമായിരുന്നുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സി.പി.എം ബോധവത്കരണം നടത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. ലിംഗനീതി വിഷയം സമൂഹം ഗൗരവമായി എടുക്കണം. സ്ത്രീ വിരുദ്ധമായ നടപടികള്‍ക്കെതിരെ സി.പി.എം വിവിധ തരത്തിലുള്ള പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും. ലിംഗനീതി ഉയര്‍ത്തിപ്പിടിച്ച് സ്ത്രീപക്ഷ കേരളമെന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ച് കാമ്പയിന്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.