Tuesday, May 14, 2024
keralaNewspolitics

എംഎല്‍എയ്ക്കും ഭാര്യയ്ക്കും ഇരട്ടവോട്ട്

പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കും ഭാര്യയ്ക്കും ഇരട്ടവോട്ട്. മൂവാറ്റുപുഴ, പെരുമ്ബാവൂര്‍ മണ്ഡലങ്ങളിലാണ് എംഎല്‍എയ്ക്കും ഭാര്യയ്ക്കും വോട്ടുള്ളത്. പെരുമ്പാവൂര്‍ മണ്ഡലത്തിലെ ബൂത്ത് 142 ലും (ക്രമ. നമ്ബര്‍: 1354), മൂവാറ്റുപുഴ മണ്ഡലത്തിലെ ബൂത്ത് 130 (ക്രമ. നമ്ബര്‍: 1092) മാണ് കുന്നപ്പിള്ളിയുടെ വോട്ട്. ഭാര്യ മറിയാമ്മ എബ്രഹാമിന് പെരുമ്പാവൂരിലെ ബൂത്ത് നമ്ബര്‍ 142 ലും (ക്രമ. നമ്ബര്‍: 1358), മൂവാറ്റുപുഴയിലെ ബൂത്ത് നമ്ബര്‍ 142 ലും (ക്രമ. നമ്ബര്‍: 1095) മാണ് വോട്ടുള്ളത്. പെരുമ്പാവൂരിലെ രായമംഗലം പഞ്ചായത്തിലും, മൂവാറ്റുപുഴയിലെ മാറാടി പഞ്ചായത്തിലുമാണ് ഇരുവര്‍ക്കും വോട്ടുള്ളത്.മൂവാറ്റുപുഴയില്‍ വോട്ടുള്ള കാര്യം മറച്ചുവച്ചാണ് എംഎല്‍എ സ്വന്തം മണ്ഡലമായ പെരുമ്പാവൂരില്‍ വോട്ട് ചേര്‍ത്തതെന്ന് വ്യക്തമാണ്. രണ്ട് മണ്ഡലത്തിലും വോട്ടുള്ളപ്പോഴും ഇത് ഒഴിവാക്കാനും ശ്രമിച്ചില്ല. ഇന്നലെയാണ് എംഎല്‍എ പെരുമ്പാവൂര്‍ മണ്ഡലത്തില്‍ 2286 ഇരട്ടവോട്ടുകള്‍ ഉണ്ടെന്ന പരാതി നല്‍കിയത്. സ്വന്തം കുടുംബത്തിന് രണ്ട് മണ്ഡലത്തില്‍ വോട്ടുകള്‍ ഉള്ളപ്പോഴാണ് അത് മറച്ചുവച്ച് എംഎല്‍എ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയതെന്നും വ്യക്തം.പ്രതിപക്ഷ നേതാവ് സര്‍ക്കാരിന്റെ പരാജയമെന്ന വ്യാജേന ഉന്നയിച്ച വോട്ട് ഇരട്ടിപ്പ് യുഡിഎഫിനെ ഓരോ ദിവസവും തിരിഞ്ഞുകൊത്തുകയാണ്. ഇരട്ടവോട്ടിലധികവും കോണ്‍ഗ്രസ്, ലീഗ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയുമാണെന്ന് ഓരോ ദിവസവും വിവരങ്ങള്‍ പുറത്തുവരുന്നു. ചെന്നിത്തല ആദ്യം ഉന്നയിച്ച ഉദുമ പെരിയയിലെ കുമാരി കോണ്‍ഗ്രസ് പ്രവര്‍ത്തകയാണെന്ന് തെളിഞ്ഞു. കൈപ്പമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് മൂന്ന് വോട്ടാണുള്ളത്. കെപിസിസി സെക്രട്ടറിമാര്‍മുതല്‍ മുന്‍ മന്ത്രിയുടെ ബന്ധുക്കള്‍വരെ ഈ ലിസ്റ്റിലുണ്ട്. മലപ്പുറത്തും കാസര്‍കോട്ടും ലീഗ് പ്രവര്‍ത്തകരാണ് കൂടുതല്‍.