Tuesday, May 14, 2024
keralaNews

ഉമ്മന്‍ചാണ്ടിയുടെ റോഡ് ഷോ നാളെ ഈരാറ്റുപേട്ടയില്‍ ; നടന്‍ ജഗദീഷും അഡ്വ. ടോമി കല്ലാനിക്കായി പ്രചാരണത്തിനെത്തും.

ഈരാറ്റുപേട്ട: യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടോമി കല്ലാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാളെ
( 3.4.21) ഈരാറ്റുപേട്ടയില്‍ പ്രചാരണത്തിനെത്തും. നാളെ
വൈകിട്ട് 4.30 മുതല്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം കടുവാമൂഴി മുതല്‍ ചേന്നാട് കവല വരെ റോഡ്‌ഷോയും നടത്തും. തുടര്‍ന്ന് സെന്‍ട്രല്‍ ജംഗ്ഷനില്‍ ഉമ്മന്‍ചാണ്ടി സംസാരിക്കും. സിനിമാ താരം ജഗദീഷും നാളെ ഈരാറ്റുപേട്ടയില്‍ പ്രചാരണത്തിനെത്തും. നഗരസഭയിലെ വിവിധ റോഡുകളിലൂടെ അഡ്വ. ടോമി കല്ലാനിക്കൊപ്പം ജഗദീഷും വോട്ടഭ്യര്‍ത്ഥിക്കും.