Wednesday, May 22, 2024
indiaNewspolitics

ഉപതിരഞ്ഞെടുപ്പിലെ തോല്‍വി; പാര്‍ട്ടിയുടെ മുഴുവന്‍ ഘടകങ്ങളും പിരിച്ചുവിട്ടു

ലക്നൗ : ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയുടെ പശ്ചാത്തലത്തില്‍ സമാജ് വാദി പാര്‍ട്ടി, പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും – ഭാരവാഹികളെയും കൂട്ടത്തോടെ നേതാവ് അഖിലേഷ് യാദവ് പിരിച്ചുവിട്ടു.                                               

ദേശീയ, സംസ്ഥാന, ജില്ലാ എക്‌സിക്യൂട്ടീവ് ബോഡികളെയാണ് അടിയന്തര പ്രാബല്യത്തില്‍ പിരിച്ചുവിട്ടത്.

സമാജ് വാദി പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സമാജ് വാദി പ്രസിഡന്റ് ഒഴികെ, പാര്‍ട്ടിയുടെ ദേശീയ, സംസ്ഥാന, ജില്ലാ എക്സിക്യൂട്ടീവ് ബോഡികള്‍, ദേശീയ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റുമാര്‍,

ജില്ലാ പ്രസിഡന്റുമാര്‍ വനിതാ യുവജന വിഭാഗങ്ങള്‍ ഉള്‍പ്പെടെ പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളെയും സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് പിരിച്ചു വിട്ടിരിക്കുകയാണ്”എന്ന് സമാജ് വാദി പാര്‍ട്ടി ട്വിറ്ററിലൂടെ അറിയിച്ചു. 

പാര്‍ട്ടിയുടെ യുപി സംസ്ഥാന അദ്ധ്യക്ഷന്‍ നരേഷ് ഉത്തംപട്ടേലിനെ പുറത്താക്കിയിട്ടില്ല.

സമാജ് വാദി പാര്‍ട്ടിയുടെ കോട്ടകളായ രാംപൂരിലും അസംഗഢിലും നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് നീക്കം.

പാര്‍ട്ടിയെ നവീകരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് ഉന്നത നേതാക്കള്‍ അറിയിക്കുന്നു.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടി പാര്‍ട്ടി തയ്യാറെടുക്കുകയാണെന്നും ബിജെപിയെ പൂര്‍ണ ശക്തിയോടെ നേരിടാന്‍ സംഘടനയെ ശക്തിപ്പെടുത്തുമെന്നും നേതാക്കള്‍ അവകാശപ്പെടുന്നുണ്ട്.

ബിഎസ്പി, ബിജെപി തുടങ്ങിയ പാര്‍ട്ടികളില്‍ നിന്ന് കൂറുമാറിയ സമാജ് വാദിയില്‍ എത്തി നേതാക്കളെ ഉള്‍പ്പെടുത്തിയാകും കമ്മറ്റികള്‍ പുനസംഘടിപ്പിക്കുകയെന്നാണ് വിവരം.