Monday, May 20, 2024
keralaNews

ഉത്തരേന്ത്യന്‍ മോഡല്‍ കൊലപാതകമാണ് നടന്നതെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍

കോതമംഗലത്ത് ഡന്റല്‍ ഡോക്ടറായ മാനസയെ കൊല്ലാന്‍ രഖിലിന് തോക്ക് ലഭിച്ചത് ബിഹാറില്‍ നിന്നെന്ന് സ്ഥിരീകരിച്ചു.തോക്ക് വാങ്ങാനായി രഖില്‍ ബിഹാറിന്റെ ഉള്‍പ്രദേശത്തുപോയി താമസിച്ചെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍ പറഞ്ഞു. രഖിലിന്റെ സുഹൃത്തുക്കളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഉത്തരേന്ത്യന്‍ മോഡല്‍ കൊലപാതകമാണ് നടന്നതെന്നും രണ്ടുദിവസത്തിനകം കേരള പൊലീസ് അന്വേഷണത്തിനായി ബിഹാറിലേക്ക് പോകുമെന്നും മന്ത്രി എം.വി.ഗോവിന്ദന്‍ പറഞ്ഞു. രഖിലിനെ ആരെങ്കിലും സഹായിച്ചിരുന്നോ എന്നും പൊലീസ് അന്വേഷിക്കുണ്ട്. മാനസയുടെ നറാത്തെ വീട് സന്ദര്‍ശിച്ചശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.