Thursday, May 16, 2024
indiaNews

ഉത്തരാഖണ്ഡ് ദുരന്തം: മരണം 26

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നല്‍പ്രളയത്തില്‍ 20 പേര്‍ മരിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍. മൃതദേഹങ്ങള്‍ ചെളിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. ഇരുന്നൂറിലേറെ പേരെ കാണാതായി. ഇതില്‍ 170 പേര്‍ തപോവന്‍ ജലവൈദ്യുത നിലയവുമായി ബന്ധപ്പെട്ട് നിര്‍മ്മിക്കുന്ന രണ്ട് തുരങ്കങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. ഭൂരിഭാഗം തൊഴിലാളികളും കിഴക്കന്‍ യു.പിയില്‍ നിന്നും ബീഹാറില്‍ നിന്നുമുള്ളവരാണ്.ദേശീയ ദുരന്ത നിവാരണ സേനയും കര വ്യോമ സേനയും ഇന്നലെ രാവിലെ ആറോടെ രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്നടക്കം കൂടുതല്‍ സൈനിക സംഘങ്ങളും എട്ടു ബറ്റാലിയന്‍ ഐ.ടി.ബി.പി സംഘവും സ്ഥലത്തെത്തി. ജോഷിമഠിലെ രണ്ട് തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമമാണ് പ്രധാനമായും നടക്കുന്നത്. 2.5 കിലോമീറ്ററാണ് ഒരു തുരങ്കത്തിന്റെ നീളം. രാത്രി വൈകിയും 150 മീറ്റര്‍ ഉള്ളില്‍ കടക്കാനേ രക്ഷാസംഘത്തിനായിട്ടുള്ളൂ.

മഞ്ഞുമല ഇടിഞ്ഞ് ധൗളി ഗംഗാ നദിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ അടിഞ്ഞ അവശിഷ്ടങ്ങള്‍ മൂടി തുരങ്കം അടഞ്ഞനിലയിലാണ്. വലിയ മണ്ണുമാന്തി യന്ത്രങ്ങളെ മണ്ണും ചെളിയും നീക്കം ചെയ്യുന്നുണ്ട്.
അപകടസ്ഥലത്തിന് അകലെ നിന്നാണ് മൃതദേഹങ്ങളില്‍ പലതും കണ്ടെത്തിയത്. അതിനാല്‍ വലിയ തെരച്ചില്‍ വേണമെന്ന് എന്‍.ഡി.ആര്‍.എഫ് ഡയറക്ടറര്‍ വ്യക്തമാക്കി. അറ് ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടപ്പോള്‍ അഞ്ച് പാലങ്ങള്‍ ഒലിച്ചു പോയി. തപോവന്‍ ജലവൈദ്യുത നിലയം പൂര്‍ണമായും ഒലിച്ചുപോയെന്ന് വ്യോമസേന വൃത്തങ്ങള്‍ വ്യക്തമാക്കി.