Wednesday, May 22, 2024
keralaNews

ഇന്ന് ദേശീയ നാവികസേനാ ദിനം.

ഇന്ന് ദേശീയ നാവികസേനാ ദിനം. 1971ല്‍ ഇതേ ദിവസമാണ് ഇന്ത്യന്‍ നാവികസേന കറാച്ചിയിലെ പാകിസ്താന്റെ നാവികകേന്ദ്രം ആക്രമിച്ചത്. ആ ദിനത്തിന്റെ ഓര്‍മയ്ക്കായാണ് ഡിസംബര്‍ നാല്, ദേശീയ നാവികസേനാ ദിനമായി ആചരിക്കുന്നത്.ഓപ്പറേഷന്‍ ട്രൈഡന്റ് എന്നായിരുന്നു 1971ലെ ആ നിര്‍ണായക പോരാട്ടത്തിന് ഇന്ത്യന്‍ നാവികസേന നല്‍കിയ പേര്. പാകിസ്ഥാന്റെ പടക്കപ്പലായ പിഎന്‍എസ് ഖൈബാറും പിഎന്‍എസ് മുഹാഫിസും ഉള്‍പ്പെടെയുള്ള കപ്പലുകള്‍ അന്ന് ഇന്ത്യന്‍ നാവികസേന മുക്കിക്കളഞ്ഞു. നൂറുകണക്കിന് പാകിസ്ഥാന്‍ നാവികസൈനികരെ വധിച്ചു. 13 ദിവസം നീണ്ടുനിന്ന 1971ലെ യുദ്ധത്തില്‍ പാകിസ്താന്റെ പ്രധാന തുറമുഖ നഗരമായ കറാച്ചിയെ ആക്രമിച്ചതാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. ആ ആക്രമണം പാകിസ്ഥാന് ഏല്‍പിച്ച ആഘാതം ഏറെ വലുതായിരുന്നു. മേഖലയിലെ യുദ്ധത്തില്‍ അന്നാദ്യമായിട്ടായിരുന്നു കപ്പല്‍ വേധ മിസൈലുകള്‍ ഉപയോഗിച്ചത്.