Thursday, May 2, 2024
keralaNews

ഇടുക്കിയില്‍ വൃദ്ധ ദമ്പതികള്‍ കുത്തേറ്റ് മരിച്ചു.

ഇടുക്കി മൂലമറ്റം ചേറാടിയില്‍ വൃദ്ധ ദമ്പതികള്‍ കുത്തേറ്റ് മരിച്ചു. കീലിയാനിക്കല്‍ കുമാര(70)നും ഭാര്യ തങ്കമ്മയുമാണ് മരിച്ചത്. വീട്ടില്‍ വെച്ചാണ് ദമ്പതികള്‍ക്ക് കുത്തേറ്റത്. കുമാരന്‍ അവിടെ വെച്ച് തന്നെ മരിച്ചു. കുത്തേറ്റ തങ്കമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, സംഭവത്തില്‍ ഇവരുടെ മകനെ പൊലീസ് തിരയുകയാണ്. എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. അയല്‍വാസികളില്‍ നിന്നും നാട്ടുകാരില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. കുമാരന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.