Saturday, May 18, 2024
keralaNews

ആലപ്പുഴയില്‍ താറാവുകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തി.

ആലപ്പുഴയിലെ എടത്വയില്‍ താറാവുകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തി. തലവടി ഗ്രാമ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് ബിജുവിന്റെ നൂറ് കണക്കിന് താറാവുകളാണ് ചത്തത്. ഇന്നലെ വൈകുന്നേരം തീറ്റികൊടുക്കാന്‍ കൂട്ടില്‍ കയറ്റിയ താറാവുകളെ ഇന്ന് രാവിലെ വന്ന് നോക്കിയപ്പോഴാണ് കൂട്ടത്തോടെ ചത്ത് കിടക്കുന്നതായി കണ്ടത്. വെറ്ററിനറി ഡോക്ടറെ വിവരം അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം അറിയാന്‍ വ്യക്തമാകൂ എന്ന് ഡോക്ടര്‍ പറഞ്ഞു.തിരുവല്ലാ മഞ്ഞാടിയില്‍ പരിശോധന നടത്താനുള്ള നടപടികള്‍ ആരംഭിച്ചു.