Thursday, May 2, 2024
Local NewsNews

ആംബുലന്‍സ് സര്‍വീസിന് പിന്നാലെ ദുരിത ബാധിതര്‍ക്കായി ഭക്ഷ്യകിറ്റും

കോവിഡ് കാലത്ത് കൈത്താങ്ങായി
വ്യാപാരി വ്യവസായ സമിതി

എരുമേലി: കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്കും, കോവിഡ് ബാധിച്ച് ബുദ്ധിമുട്ടുന്നവര്‍ക്കും കൈത്താങ്ങായി വ്യാപാരി വ്യവസായ സമിതിയുടെ ഭക്ഷ്യക്കിറ്റ് വിതരണം.100 ല്‍പരം ഭക്ഷ്യകിറ്റുകളാണ് വിതരണം ചെയ്തത്. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് നല്‍കുന്നതിനുള്ള കിറ്റുകള്‍ സമിതിയുടെ പ്രസിഡന്റ് പി എ ഇര്‍ഷാദ് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മജോര്‍ജ് കുട്ടിക്ക് നല്‍കി.

ഇതോടെപ്പം 70 ല്‍ പരം അന്തേവാസികളുള്ള കോരട്ടി ആവേ മരിയാ പള്ളിക്കു സമീപമുള്ള കൃപാലയം അധികൃതര്‍ ആവശ്യപെട്ടത് പ്രകാരം കൃപാലയത്തിന് ആവശ്യമായ പലവഞ്ചന വസ്തുക്കളും വ്യാപാര വ്യവസായി സമിതി കൈമാറി .വ്യാപരി വ്യവസായി ജില്ലാ പ്രസിഡന്റ് പി.എ ഇര്‍ഷാദ് അധ്യക്ഷത വഹിച്ച പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ്ജ് കുട്ടി ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി സമിതി എരുമേലി യൂണിറ്റ് സെക്രട്ടറി ഹരികുമാര്‍, വൈസ് പ്രസിഡന്റ് ഹരീഷ് പി.പി, യൂണിറ്റ് ട്രഷറര്‍ ജോസ് മോന്‍ എന്നിവര്‍ പ്രസംഗിച്ചു.