Sunday, May 19, 2024
indiaNews

 അമര്‍നാഥ് തീര്‍ത്ഥയാത്രയ്ക്ക് ഇന്ന് തുടക്കം

ജമ്മു കശ്മീര്‍: ചരിത്ര പ്രസിദ്ധമായ അമര്‍നാഥ് തീര്‍ത്ഥയാത്രയ്ക്ക് തുടക്കമായി. തീര്‍ത്ഥാടകരുടെ ആദ്യ ബാച്ച് ഗന്ദര്‍ബാലിലെ ബാല്‍ട്ടല്‍ ബേസ് ക്യാമ്പില്‍ നിന്ന് അമര്‍നാഥ് ഗുഹയിലേക്ക് യാത്ര ആരംഭിച്ചു. വിജയകരമായ യാത്ര ആശംസിക്കുന്നതായി ഗന്ദര്‍ബാല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ശ്യാംബീര്‍ അറിയിച്ചു. തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. രജിസ്ട്രേഷന്‍ ഇപ്പോഴും തുടരുകയാണെന്നും സഹായങ്ങള്‍ നല്‍കുന്നതിനായി സന്നദ്ധപ്രവര്‍ത്തകര്‍ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 62 ദിവസം നീണ്ട് നില്‍ക്കുന്ന തീര്‍ത്ഥയാത്രയാണ് അമര്‍നാഥ് തീര്‍ത്ഥയാത്ര. ഈ വര്‍ഷം ജൂലൈ ഒന്നിന് ആരംഭിച്ച് ഓഗസ്റ്റ് 31-നാണ് അവസാനിക്കുക. തെക്കന്‍ കശ്മീരിലെ ഹിമാലയന്‍ മലനിരകളിലൂടെയാണ് തീര്‍ത്ഥാടനം നടക്കുന്നത്. ശ്രാവണ മാസത്തിലാണ് തീര്‍ത്ഥാടനം നടത്തുന്നത്. ഈ സമയത്ത് അമര്‍നാഥ് ഗുഹയില്‍ പ്രത്യക്ഷപ്പെടുന്ന സ്വയംഭു ശിവലിംഗം കണ്ട് ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ച് അനുഗ്രഹം തേടുകയാണ് ഓരോ തീര്‍ത്ഥാടകനും. രണ്ട് റൂട്ടുകളിലൂടെയാണ് തീര്‍ത്ഥാടകര്‍് അമര്‍നാഥ് ഗുഹയിലെത്തുക.ഹഹല്‍ഗാമിനിന്നാരംഭിക്കുന്ന 48 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നുവാന്‍ റൂട്ടും, ഗണ്ഡേര്‍ബാലില്‍ നിന്നാരംഭിക്കുന്ന 14 കിലോമീറ്റര്‍ ദൂരമുള്ള ബാലതാര്‍ റൂട്ടുമാണ് തീര്‍ത്ഥാടനപാതകള്‍. ലഭ്യമായ രണ്ട് റൂട്ടിലും പ്രതിദിനം 7,500 പേര്‍ക്ക് യാത്ര നടത്താവുന്നതാണ്.