Saturday, May 18, 2024
indiakeralaNews

കണ്ണൂരില്‍ നിന്ന് ഐസിസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റുചെയ്ത രണ്ട് മലയാളി യുവതികളെ ഏഴ് ദിവസത്തെ എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു.

ഐസിസ് ബന്ധത്തിന്റെ പേരില്‍ കണ്ണൂരില്‍ നിന്ന് എന്‍ ഐ എ അറസ്റ്റുചെയ്ത രണ്ട് മലയാളി യുവതികളെ ഏഴ് ദിവസത്തെ എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു.ഇരുവരെയും ഇന്നലെ ഡല്‍ഹിയിലെ എന്‍ ഐ എ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഐസിസിനുവേണ്ടി സോഷ്യല്‍ മീഡിയയില്‍ ആശയ പ്രചാരണം നടത്തിയതിനാണ് കണ്ണൂര്‍ താണ സ്വദേശികളായ ഷിഫാ ഹാരിസ്. മിഷ്ഹ സിദ്ദിഖ് എന്നിവരെ പിടികൂടിയത്. ഇവര്‍ക്ക് ഐസിസുമായി വളരെ അടുത്ത ബന്ധമുണ്ടെന്നും ഇതിന് വ്യക്തമായ തെളിവുകള്‍ ഉണ്ട് എന്നുമാണ് എന്‍ ഐ എ പറയുന്നത്.

കഴിഞ്ഞ മാര്‍ച്ച് 15ന് കണ്ണൂര്‍, ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലായി 10 കേന്ദ്രങ്ങളില്‍ എന്‍ ഐ എ റെയിഡ് നടത്തിയിരുന്നു. നേരത്തെ പിടിയിലായ മലപ്പുറം സ്വദേശി അബു യാഹാ എന്ന് അറിയപ്പെടുന്ന മുഹമ്മദ് അമീനില്‍ നിന്ന് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. മാര്‍ച്ചില്‍ തന്നെ ഷിഫാ ഹാരിസ്. മിഷ്ഹ സിദ്ദിഖ് എന്നിവരെ കൊച്ചിയിലെ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എങ്കിലും തുടര്‍ന്നും ഇവര്‍ നിരീക്ഷണത്തിലായിരുന്നു. വ്യക്തമായ തെളിവുകിട്ടിയതോടെയായിരുന്നു ഇരുവരെയും അറസ്റ്റുചെയ്തത്.