Monday, May 13, 2024
keralaNews

അനില്‍ കാന്ത് സംസ്ഥാനത്തെ പുതിയ പോലീസ് മേധാവി

കേരളത്തിലെ പുതിയ പൊലീസ് മേധാവിയായി അനില്‍ കാന്തിനെ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മൂന്ന് പേരുടെ പട്ടികയില്‍ നിന്നുമാണ് അനില്‍കാന്തിനെ തിരഞ്ഞെടുത്തത്. ബി സന്ധ്യ, സുധേഷ് കുമാര്‍ എന്നിവരെ പിന്തള്ളിയാണ് അനില്‍കാന്ത് സംസ്ഥാന പോലീസ് മേധാവി ആകുന്നത്. നിലവില്‍ റോഡ് സേഫ്റ്റി കമ്മീഷണര്‍ ആണ് അനില്‍ കാന്ത്. പട്ടിക വിഭാഗത്തില്‍ നിന്ന് പോലീസ് മേധാവിയാകുന്ന കേരളത്തിലെ ആദ്യത്തെ ആളാണ് അനില്‍ കാന്ത്. ഡല്‍ഹി സ്വദേശിയാണ്.