Wednesday, May 15, 2024
Local NewsNews

അനധികൃത കരിങ്കല്ല് കടത്തല്‍; എരുമേലിയില്‍ ഏഴ് ടിപ്പര്‍ പിടിച്ചെടുത്തു

എരുമേലി:അനധികൃത കരിങ്കല്ലുമായി എരുമേലിയില്‍ എട്ട് ലോറികള്‍ പോലീസ് പിടിച്ചെടുത്തു.ആറ് ടോറസ്സുകളും, ഒരു ടിപ്പറുമാണ് പിടിച്ചെടുത്തത്. ഇന്ന് രാവിലെയാണ് സംഭവം. അനധികൃതമായി കരിങ്കല്‍ കയറ്റിവന്ന ലോറികള്‍ കരിങ്കല്ല് കൊണ്ടുപോകുന്നതിനുള്ള പാസ് ഇല്ലാത്തതായിരുന്നു കാരണം. ജില്ലാ പോലീസ് സൂപ്രന്റിന്റെ പ്രത്യേക സ്‌ക്വാഡാണ് ലോറികള്‍ പിടിച്ചെടുത്തത്. എരുമേലി സ്വദേശിയുടേതുള്‍പ്പെടെയുള്ള വാഹനങ്ങളാണിത് .