Wednesday, May 15, 2024
indiaNews

സുരക്ഷാസേനയ്ക്ക് നേരെ ഗ്രനേഡ് ആക്രമണം

ജമ്മുകശ്മീരിലെ ശ്രീനഗറില്‍ സുരക്ഷാസേനയ്ക്ക് നേരെ ഗ്രനേഡ് ആക്രമണം. ലാല്‍ചൗകിലെ സുരക്ഷാസേനയുടെ ബങ്കറിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ അഞ്ച് പ്രദേശവാസികള്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് സൈന്യം പരിശോധന തുടരുകയാണ്. സ്വാതന്ത്യദിനാഘോഷത്തോട് അനുബന്ധിച്ച് ജമ്മു കശ്മീരില്‍ സുരക്ഷക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു. ഇതിനിടെയാണ് ആക്രമണം നടന്നത്.