Friday, June 14, 2024
keralaNews

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 160 രൂപ കൂടി 35,800 ആയി.ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4475 ലുമാണ് വ്യാപാരം നടക്കുന്നത്.ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സ് 1792.47 ഡോളര്‍ നിലവാരത്തിലാണ്.ഡോളര്‍ മൂല്യം കുറഞ്ഞതാണ് വിപണിയില്‍ പ്രതിഫലിച്ചത്.രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് പ്രൈസ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 47,790 ആയി.