Sunday, May 19, 2024
keralaNews

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇല്ല.

സംസ്ഥാനത്ത് ലോക്ഡൗണ്‍ ആലോചനയില്‍ ഇല്ലെന്നും ചീഫ് സെക്രട്ടറി വി പി ജോയ്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ടെസ്റ്റ് കൂട്ടുമെന്നും രണ്ടാഴ്ചയില്‍ സ്ഥിതി നിയന്ത്രണ വിധേയമായേക്കുമെന്നും ചീഫ് സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടെസ്റ്റിംഗ് ക്യാമ്പയിന്‍ തുടങ്ങും. നാളെയും മറ്റന്നാളുമായി രണ്ടര ലക്ഷം പേരെ പരിശോധിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ഹൈ റിസ്‌ക് ഉള്ളവര്‍ക്കാണ് മുന്‍ഗണന.