Sunday, May 19, 2024
keralaNews

ശുചി മുറിയില്‍ ഒളിക്യാമറ വെച്ച് സ്ത്രീകളുടെ നഗ്ന ചിത്രം പകര്‍ത്തിയ ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍

കോഴിക്കോട് :ഹോട്ടലിലെ ശുചി മുറിയില്‍ ഒളികാമറ വെച്ച് സ്ത്രീകളുടെ നഗ്ന ചിത്രം പകര്‍ത്തിയ സംഭവത്തില്‍ ജീവനക്കാരന്‍ അറസ്റ്റില്‍. രാമനാട്ടുകര എയര്‍പോര്‍ട്ട് റോഡിലുള്ള പാരഡൈസ് ഹോട്ടലിലെ ശുചി മുറിയിലാണ് ഒളി കാമറ കണ്ടെത്തിയത് .ഇന്നലെ രാത്രിയില്‍ ആണ് സംഭവം.ക്യാമറ ശ്രദ്ധയില്‍പ്പെട്ട യുവതിയാണ് പോലീസില്‍ അറിയിച്ചത്.ഇന്നലെ വൈകിട്ടാണ് സംഭവം.ക്യാമറ ശ്രദ്ധയില്‍പ്പെട്ട യുവതിയാണ് പോലീസില്‍ അറിയിച്ചത്. ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്തു വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് പരാതി . ഹോട്ടല്‍ ജീവനക്കാരന്‍ തുഫൈല്‍ രാജയെ പോലീസ് അറസ്റ്റ് ചെയ്തു.ഫാറൂഖ് പോലീസെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.മുന്‍പ് കോഴിക്കോട് പാരഗണ്‍ ഹോട്ടലില്‍ സമാനമായ സംഭവം നടന്നിരുന്നു.സ്ത്രീകളുടെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ വച്ച് , സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ ഹോട്ടലിലെ ജീവനക്കാരന്‍ അറസ്റ്റില്‍ ആയിരുന്നു.