Sunday, May 19, 2024
keralaNewsObituary

വെള്ളച്ചാട്ടത്തില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

താമരശ്ശേരി. വെള്ളച്ചാട്ടത്തില്‍ വീണ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. പയ്യോളി കോട്ടക്കല്‍ ഉതിരുമ്മല്‍ റഫ മന്‍സില്‍ സൈനുദ്ദീന്റെ മകന്‍ യു.സല്‍സബീല്‍ (18) ആണ് മരിച്ചത്. തിരുവമ്പാടി അരിപ്പാറ വെച്ചാണ് അപകടം.

ഉച്ചയ്ക്ക് ഒരു മണിയോടെ പ്ലസ് ടു വിദ്യാര്‍ത്ഥികളായ ആറു പേരടങ്ങുന്ന സംഘമാണ് ഇവിടെ എത്തിയത്. വെള്ളച്ചാട്ടത്തിലേക്ക് കുളിക്കാനായി ഇറങ്ങുന്നതിനിടയില്‍ പാറയില്‍ തെന്നി വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പയ്യോളി കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍ സെക്കഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് സല്‍സബീല്‍.