Thursday, May 16, 2024
keralaNews

വിഷ്ണുനാഥിനെ വാഴ്ത്തി സിപിഐ റിപ്പോര്‍ട്ട്.

കുണ്ടറയിലെ ഇടതുതോല്‍വിയില്‍ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് രൂക്ഷവിമര്‍ശനം. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വഭാവരീതി വോട്ടുകുറച്ചെന്ന് റിപ്പോര്‍ട്ട്. യുഎഡിഫ് സ്ഥാനാര്‍ഥി പി സി വിഷ്ണുനാഥ് വിനയശീലനാണ്. ഇത് വോട്ടര്‍മാര്‍ ചര്‍ച്ച ചെയ്‌തെന്നും സിപിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു സിപിഐയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് പുറത്തുവന്നത്. പറവൂരില്‍ സിപിഎം നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ സംശകരമായിരുന്നുവെന്നും ഹരിപ്പാട്ട് വോട്ടുചോര്‍ച്ചയുണ്ടായെന്നും സിപിഐ കൗണ്‍സിലില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലം എം.എല്‍ എ മുകേഷിനെ അടക്കം രൂക്ഷമായി വിമര്‍ശിച്ചായിരുന്നു സിപിഐ റിപ്പോര്‍ട്ട്. അതിനിടയിലാണ് എതിര്‍ സ്ഥാനാര്‍ഥിക്ക് സിപിഐയുടെ പ്രശംസ.