Friday, March 29, 2024
educationkeralaNews

പ്ലസ് വണ്‍ അപേക്ഷ: ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. കൂടാതെ അപേക്ഷയിലെ തെറ്റ് തിരുത്താന്‍ അവസരം

ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശന ട്രയല്‍ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. അപേക്ഷയില്‍ എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തുവാനുള്ള അവസരവും ലഭ്യമാണ്. അപേക്ഷാവിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താമെന്ന് മാത്രമല്ല, ആവശ്യമെങ്കില്‍ നേരത്തേ നല്‍കിയ വിഷയങ്ങളുടെയും സ്‌കൂളിന്റെയും ഓപ്ഷനും മാറ്റാം.

പുന ക്രമീകരിക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യാം. സംവരണം, ബോണസ് പോയിന്റ് ലഭിക്കുന്ന വിവരങ്ങള്‍ ഉണ്ടെങ്കില്‍ കൂട്ടിച്ചേര്‍ക്കാം. ജാതി സംബന്ധിച്ച വിവരങ്ങളില്‍ നിരവധിപേര്‍ തെറ്റു വരുത്തുന്നതിനാല്‍ വിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കണം. 16ന് വൈകിട്ട് അഞ്ചുവരെ പരിശോധനയ്ക്ക് അവസരമുണ്ട്. തെറ്റായ വിവരം രേഖപ്പെടുത്തിയാല്‍ അവസരം നിഷേധിക്കപ്പെടും. സ്വന്തമായി മൊബൈലില്‍ നിന്ന് അപ്ലിക്കേഷന്‍ ചെയ്ത് തെറ്റു സംഭവിച്ചവരോ, മറ്റെന്തെങ്കിലും കാരണത്താല്‍ തെറ്റുകള്‍ സംഭവിച്ചിട്ടുള്ളവരോ ഉണ്ടെങ്കില്‍ തിരുത്താനുള്ള ഈ അവസരം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക…

അറഫ പൊതു സേവന കേന്ദ്രം
Common Service Centre C|S|C
(കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സംരംഭം)
മസ്ജിദ് ബസാര്‍, എരുമേലി
04828 210005
9495487914