ലോറിയില്‍ നിന്ന് പുറത്തേക്ക് വീണ ഇരുമ്പ് ഷീറ്റ് ഇടിച്ച് വഴിയാത്രക്കാരായ രണ്ട് പേര് മരിച്ചു.
തൃശൂര്‍ : തൃശൂരില്‍ പുന്നയൂര്‍ക്കുളം അകലാട് ട്രൈലര്‍ ലോറിയില്‍ നിന്ന് പുറത്തേക്ക് വീണ ഇരുമ്പ് ഷീറ്റ് ഇടിച്ച് വഴിയാത്രക്കാരായ രണ്ട് പേര് മരിച്ചു. അകലാട് സ്വദേശികളായ മുഹമ്മദലി, ഷാജി എന്നിവരാണ് മരിച്ചത്. അകലാട് സ്കൂളിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ ഡ്രൈവര്‍ കടന്നുകളഞ്ഞു. വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. അകലാട് സ്കൂളിന് സമീപമെത്തിയപ്പോള്‍ ട്രെയ്ലര് ലോറിയിലെ കെട്ടുപൊട്ടി ഇരുമ്പ് ഷീറ്റുകള്‍ മുഴുവനായി റോഡിലേക്ക് വീഴുകയായിരുന്നു. പ്രഭാത സവാരിക്കിറങ്ങിയ മുഹമ്മദലിയുടെയും ലോറിയുടെ പിറകില്‍ സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഷാജിയുടെയും ദേഹത്തേക്കാണ് ഇവ പതിച്ചത്. ഇരുവരും തത്ക്ഷണം മരിച്ചതായാണ് വിവരം. നാട്ടുകാരും പോലീസും ഓടിക്കൂടിയാണ് ഇരുവരേയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.