രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,892 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,892 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.817 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തോളമായി പ്രതിദിന കണക്ക് ഒരു ലക്ഷത്തില്‍ താഴെയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.രാജ്യത്ത് ആക്ടീവ് കേസ്ലോഡ് അഞ്ച് ലക്ഷത്തില്‍ താഴെയാണ്. 4,60,704 ആണ് ഇന്നത്തെ ആക്ടീവ് കേസ് ലോഡ്. രാജ്യത്ത് രോഗ ബാധിതരുടെ ആകെ എണ്ണം 3.07 കോടിയായി. ഇതില്‍ 2.98 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,291 പേര് രോഗമുക്തി നേടി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വീരഭദ്ര സിംഗ് ഇന്ന് കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് അന്തരിച്ചു. രാജ്യത്ത് രോഗമുക്തി നിരക്ക് ഇന്ന് 97.18 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 33.81 ലക്ഷം ഡോസ് വാക്സിന് നല്കി. ഇതോടെ ആകെ നല്കിയ വാക്സിന് ഡോസ് എണ്ണം 36.48 കോടിയായി.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് നിരക്കില്‍ കാര്യമായ കുറവുണ്ടാകുന്നില്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുമാണ് ഇതില്‍ പ്രധാനം. 15,600 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കേരളമാണ് ആദ്യമുളളത്. സംസ്ഥാനത്ത് ടിപിആര്‍ 10.36 ശതമാനമാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിരവധി ജില്ലകളില്‍ ടിപിആര്‍ 10 ശതമാനത്തിന് മുകളിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നു.