Tuesday, May 21, 2024
indiaNews

രാജ്യം 11 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വേ.

രാജ്യം നേരിട്ടത് നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിസന്ധിയാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യം അടുത്ത സാമ്പത്തികവര്‍ഷം 11 ശതമാനം വളര്‍ച്ചനേടുമെന്ന് സാമ്പത്തിക സര്‍വേ.എല്ലാ സാമ്പത്തിക സൂചകങ്ങളും രാജ്യത്തിന്റെ വളര്‍ച്ചയാണ് കാണിക്കുന്നത്. അതേസമയം നടപ്പ് സാമ്പത്തികവര്‍ഷത്തെ വളര്‍ച്ച 7.7ശതമാനമായിരിക്കുമെന്ന് സര്‍വേ പറയുന്നു. ആഗോളതലത്തില്‍ തൊണ്ണൂറ് ശതമാനത്തിലധികം രാജ്യങ്ങള്‍ കൊവിഡ് പ്രതിസന്ധിയില്‍ ആടിയുലഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നടപ്പ് സാമ്പത്തികവര്‍ഷം രണ്ടാംപാദത്തില്‍ ജി ഡി പി 7.5ശതമാനമായി കുറക്കാന്‍ രാജ്യത്തിനായെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.