Thursday, May 9, 2024
Local NewsNews

മുണ്ടക്കയത്ത് ഇന്‍ഷ്വറന്‍സ് മേള ആരംഭിച്ചു

മുണ്ടക്കയം : പ്രധാനമന്ത്രിയുടെ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌റ് ബാങ്ക് പദ്ധതിയുടെ ഭാഗമായി ഹെല്‍ത്ത് പ്ലസ് ആക്‌സിഡന്റല്‍ ഇന്‍ഷ്വറന്‍സ് മേള മുണ്ടക്കയത്ത് ആരംഭിച്ചു. പ്രായ പരിധി 18 – 65 വരെ.മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലാണ് വൈകുന്നേരം 4.30 വരെ മേള നടക്കുന്നത്.

അഹര്‍രായവര്‍ക്ക് ഇത് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബി എം എസ് ഭാരവാഹികള്‍ അറിയിച്ചു. ബി എം എസ് മുണ്ടക്കയം മേഖല പ്രസിഡന്റ് കെ ബി മധു, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് വള്ളിയങ്കാവ് . സെക്രട്ടറി വിനോദ് നാഥന്‍, പോസ്റ്റ് മാസ്റ്റര്‍
സുനിത , പോസ്റ്റുമാന്മാരായ ശ്രീമോള്‍, കിരണ്‍ സതീഷ് എന്നിവര്‍ പങ്കെടുത്തു.