Sunday, May 12, 2024
keralaNews

മദ്യപിച്ചെത്തി ആശുപത്രിയില്‍ ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്ത റിയാലിറ്റി ഷോ താരം പിടിയില്‍.

കൊല്ലം: റിയാലിറ്റി ഷോ താരം പിടിയില്‍. കോമഡി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ മധു അഞ്ചലാണ് പോലീസ് പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇയാള്‍ മദ്യപിച്ചെത്തി സ്വകാര്യ ആശുപത്രിയില്‍ ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്ത്.ആശുപത്രിയില്‍ എത്തിയ സ്ത്രീകളടക്കമുള്ളവരെ ഇയാള്‍ അസഭ്യം പറഞ്ഞു. അനാവശ്യമായി ചീത്തവിളിച്ചെന്നും ആശുപത്രിയിലുണ്ടായിരുന്നവര്‍ പറഞ്ഞു. മദ്യപിച്ചെത്തിയ ഇയാള്‍ പോലീസുകാരുമായും വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. ആശുപത്രിയിലെ രോഗികള്‍ക്കായി സജ്ജീകരിച്ച കസേരയില്‍ കയറിക്കിടന്നത് ജീവനക്കാര്‍ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.പോലീസ് കേസെടുത്ത് ഇയാളെ അമ്മയ്ക്കൊപ്പം ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. മദ്യപിച്ച് ബഹളം വെച്ചതിനാണ് കേസ്.