Thursday, May 16, 2024
keralaNewsObituary

ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

പത്തനംതിട്ട മദ്യലഹരിയില്‍ ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പത്തനംതിട്ട അട്ടത്തോട് ചിറ്റാര്‍ കൊടുമുടി സ്വദേശിയും വെസ്റ്റ് കോളനി ഓലിക്കല്‍ വീട്ടില്‍ താമസക്കാരനുമായിരുന്ന 53 കാരന്‍ രത്‌നാകരനാണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്നു ഭാര്യ ശാന്തമ്മ വിറക് കമ്പ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. രത്‌നാകരനെ നിലയ്ക്കല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പമ്പ പോലീസ് ശാന്തമ്മയെ കസ്റ്റഡിയിലെടുത്തു. രത്‌നാകരനും ശാന്തമ്മയും മദ്യലഹരിയില്‍ വാക്ക് തര്‍ക്കം നടന്നതായി പോലീസ് പറഞ്ഞു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.