Monday, May 20, 2024
keralaNews

ബിജെപിയുടെ സ്ഥാനാര്‍ത്ഥികളെ ഒരാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കാന്‍ കഴിയുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഒരാഴ്ചയ്ക്കുള്ളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂരില്‍ മല്‍സരിച്ചത് എന്‍ഡിഎയിലെ ആശയക്കുഴപ്പം കൊണ്ടല്ല. രാഹുല്‍ഗാന്ധിയെ നേരിടാന്‍ തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ മല്‍സരിക്കണമെന്ന് തീരുമാനിച്ചു.ഇതേത്തുടര്‍ന്നാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് പകരം സുരേഷ് ഗോപി തൃശൂരില്‍ മല്‍സരിച്ചത്.പാര്‍ട്ടി തീരുമാനിച്ചാല്‍ മല്‍സരിക്കുമെന്നും വി മുരളീധരന്‍ പറഞ്ഞു.