Tuesday, April 30, 2024
indiaNews

ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ സേവനങ്ങളില്‍ വീണ്ടും തടസ്സം

ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ സേവനങ്ങളില്‍ കഴിഞ്ഞദിവസം വീണ്ടും തടസ്സം നേരിട്ടെന്ന് സ്ഥിരീകരിച്ച് കമ്പനി. കോണ്‍ഫിഗറേഷനിലുണ്ടായ മാറ്റമാണ് പ്രശ്‌നത്തിന് കാരണമെന്നും ഇതു പരിഹരിച്ചെന്നും പറഞ്ഞ ഫെയ്‌സ്ബുക്, ഉപയോക്താക്കളോട് ക്ഷമ ചോദിച്ചു.ഇന്നലെ രണ്ടുമണിക്കൂറാണ് ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം സേവനങ്ങളില്‍ തടസ്സം നേരിട്ടത്. ഈ ആഴ്ച ഇതു രണ്ടാം തവണയാണ് ആപ്പുകളുടെ പ്രവര്‍ത്തനം നിലച്ചത്. തിങ്കളാഴ്ച ആറു ഏഴു മണിക്കൂറോളമാണ് സേവനം തടസ്സപ്പെട്ടത്. ഇതേതുടര്‍ന്ന് ഓഹരിയിലുണ്ടായ കനത്ത ഇടിവില്‍ ഫെയ്‌സ്ബുക് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗിന് 52,000 കോടിയോളം രൂപ നഷ്ടമായിരുന്നു.