പൊന്‍കുന്നം സ്വദേശിയായ നഴ്സ് ഇംഗ്ലണ്ടില്‍ മരിച്ചു;മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍
പൊന്‍കുന്നം: ഇംഗ്ലണ്ടിലെ റെഡിച്ചില്‍ മലയാളി നഴ്സ് മരിച്ചു. ചിറക്കടവ് ഓലിക്കല്‍ കൃഷ്ണന് കുട്ടിയുടെയും ശ്യാമളയുടെയും മകളായ ഷീന കൃഷ്ണ (43)യാണ് മരിച്ചത്. ശനിയാഴച്ച രാത്രിയിലായിരുന്നു മരണം. അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍.ആരോപിച്ചു . 18 വര്‍ഷമായി ഇംഗ്ലണ്ടില്‍ ജോലി ചെയ്യുകയാണ് ഷീന. അമനകര സ്വദേശി ബൈജുവാണ് ഭര്‍ത്താവ്. മക്കള്‍: ആയുഷ്, ധനുഷ്. കുടുംബവുമായി ഇംഗ്ലണ്ടില്‍ താമസിക്കുകയായിരുന്നു. പനിയെത്തുടര്‍ന്ന് ഹൃദയാഘാതമുണ്ടായി മരിച്ചു എന്നാണ് ഷീനയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ നാട്ടില്‍ അറിയിച്ചത്. പിന്നീട് ആത്മഹത്യയാണെന്ന വിവരം ബന്ധുക്കള്‍ക്കു ലഭിക്കുകയായിരുന്നു. ഇതോടെയാണ് മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത് എത്തിയത്.