Tuesday, May 21, 2024
keralaNews

പൊതുഗതാഗതവും വ്യാപാരവും സ്തംഭിപ്പിച്ച് 48 മണിക്കൂര്‍ പൊതുപണിമുടക്ക്

തിരുവനന്തപുരം സംസ്ഥാനത്ത് പൊതുഗതാഗതവും വ്യാപാരവും സ്തംഭിപ്പിച്ച് കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പൊതുപണിമുടക്ക്.പലയിടത്തും വ്യാപാരസ്ഥാപനങ്ങള്‍ തുറന്നിട്ടില്ല. നിരത്തുകള്‍ വിജനമാണ്. ചില സ്ഥലങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ തടഞ്ഞ് സമരാനുകൂലികള്‍ താക്കോല്‍ ഊരിയെടുത്തു. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല. കോടതി പണിമുടക്ക് നിരോധിച്ച കൊച്ചി ബിപിസിഎല്ലില്‍ ഒരുവിഭാഗം തൊഴിലാളികള്‍ പ്രതിഷേധിക്കുന്നു. കൊച്ചി ഫാക്ടിലും പാലക്കാട് കിന്‍ഫ്ര പാര്‍ക്കിലും ജോലിക്കെത്തിയവരെ തടഞ്ഞു.