Thursday, May 16, 2024
Local NewsNewsObituary

പൈകയില്‍ രണ്ടാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ചു

പാലാ: പൈകയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. പൈക ഏഴാം മൈലിലാണ് സംഭവം. ആളുറുമ്പ് വടക്കത്തുശ്ശേരിയില്‍ അരുണ്‍, ആര്യ ദമ്പതികളുടെ മകളായ ആത്മജയാണ് മരിച്ചത്.

വൈകിട്ടോടെയായിരുന്നു സംഭവം. അണലിയാണ് കുട്ടിയെ കടിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുരുവിക്കൂട് എസ്ഡി എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ആത്മജ. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.