Monday, May 20, 2024
keralaNews

പട്ടാമ്പിയില്‍ സ്ത്രീയും പുരുഷനും മരിച്ച നിലയില്‍

പട്ടാമ്പിയില്‍ വാടക വീട്ടില്‍ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പി ഗ്രീന്‍ പാര്‍ക്കില്‍ വാടകയ്ക്ക് താമസിക്കുന്ന ഷൊര്‍ണൂര്‍ കണയം സ്വദേശിനി ദേവകി എന്ന ലീലയെയും കൂടെ താമസിച്ചിരുന്ന ശശിയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ ഇവര്‍ താമസിക്കുന്ന വാടക കോട്ടേഴ്സിന്റെ സമീപത്തുണ്ടായിരുന്ന ടൈല്‍സ് തൊഴിലാളികളാണ് സംഭവം ആദ്യമറിയുന്നത്.

തുടര്‍ന്ന് ബില്‍ഡിംഗ് ഓണറെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പി പിസി ഹരിദാസന്‍ ഉള്‍പ്പെടെയുള്ള പോലീസ് സംഘം ഉടന്‍ സ്ഥലത്തെത്തി. ദേവകിയെ കൊലപ്പെടുത്തിയ ശേഷം ശശി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.