Sunday, May 19, 2024
keralaNewspolitics

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ചാണ്ടി ഉമ്മന്‍.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ചാണ്ടി ഉമ്മന്‍. മത്സരിക്കുക എന്നത് ഏതൊരു പൊതുപ്രവര്‍ത്തകനും ആഗ്രഹിക്കുന്നതാണ്. ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിട്ട് മറ്റൊരിടത്ത് മത്സരിക്കില്ല. അത്തരം ചര്‍ച്ചകള്‍ നടക്കുന്നത് ചാനലുകളില്‍ മാത്രമാണ്.പിതാവ് മത്സരിക്കുന്നതിനാല്‍ മത്സരിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. 70 ശതമാനം സീറ്റ് യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും നല്‍കണം, ഇല്ലെങ്കില്‍ ജയിക്കുക കോണ്‍ഗ്രസ്സിന് അസാധ്യമായിരിക്കും. ജനങ്ങള്‍ ആഗ്രഹിക്കുന്നത് പുതിയ ആളുകള്‍ വരാനാണെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.