Monday, May 20, 2024
indiaNewsObituary

ദുരഭിമാനക്കൊല; യുവാവിനെ വെട്ടിക്കൊന്നു

ചെന്നൈ: ചെന്നൈയില്‍ വീണ്ടും ദുരഭിമാനക്കൊല. ഭാര്യാസഹോദരന്റെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ വെട്ടിക്കൊന്നു. പള്ളിക്കരണൈ അംബേദ്കര്‍ സ്ട്രീറ്റിലെ പ്രവീണ്‍ ആണ് കൊല്ലപ്പെട്ടത്. പ്രബലജാതിയിലെ യുവതിയെ വിവാഹം ചെയ്ത പ്രവീണിനെ ഭാര്യാസഹോദരന്‍ ദിനേഷും സുഹൃത്തുക്കളുമാണ് വെട്ടിക്കൊന്നത്. ഇന്നലെ രാത്രി പള്ളിക്കരണൈയിലുള്ള ബാറിന് സമീപമാണ് ആക്രമണം നടന്നത്. തലയിലും കഴുത്തിലും പരുക്കേറ്റ യുവാവിനെ ക്രോംപ്പേട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ച് നാലുമാസം മുമ്പാണ് വിവാഹം നടന്നത്. 5 പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു,