Friday, May 17, 2024
keralaNews

തൃശൂര്‍ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി.

തൃശൂര്‍: മഴ തോരാത്തതിനാല്‍ തൃശൂര്‍ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി. കനത്ത മഴയെ തുടര്‍ന്ന് തൃശൂരില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ശനിയാഴ്ച വൈകിട്ട് 6.30നു വെടിക്കെട്ടു നടത്താനാണു നിശ്ചയിച്ചിരുന്നത്.

നിലവിലെ മഴ സാഹചര്യം പൂര്‍ണമായി മാറിയ ശേഷം മാത്രം വെടിക്കെട്ട് നടത്താമെന്നാണ് ഇപ്പോഴത്തെ ധാരണ. മേയ് 11ന് പുലര്‍ച്ചെയാണ് വെടിക്കെട്ട് നടക്കാനിരുന്നത്. മഴയെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. മുന്‍പ് കണ്ടിട്ടില്ലാത്തത്ര ജനത്തിരക്കാണ് ഈ വര്‍ഷം പുരത്തിന് അനുഭവപ്പെട്ടത്.