Sunday, May 19, 2024
keralaNews

തിരുവനന്തപുരത്ത് വന്‍ സ്വര്‍ണ വേട്ട.

തലസ്ഥാന നഗരിയില്‍ വന്‍ സ്വര്‍ണ വേട്ട. കെഎസ്ആര്‍ടിസി ബസില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1.839 കിലോ സ്വര്‍ണം പിടികൂടി. അമരവിള ചെക്ക് പോസ്റ്റില്‍ വെച്ച് എക്‌സൈസ് വകുപ്പാണ് സ്വര്‍ണം പിടികൂടിയത്. പിടികൂടിയ സ്വര്‍ണം ജിഎസ്ടി വകുപ്പിന് കൈമാറി. കളിയിക്കാവിളയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ബസില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.