Saturday, May 18, 2024
keralaNewsObituary

ട്രെയിനില്‍ നിന്ന് വീണ് സിഐഎസ്എഫ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

തിരുവനന്തപുരം: ട്രെയിനില്‍ നിന്ന് വീണ് സിഐഎസ്എഫ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. എറണാകുളം ചെറായി സ്വദേശിയായ അജേഷാണ് മരിച്ചത്. 36 വയസായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 6.30നായിരുന്നു സംഭവം.കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനില്‍ മാതാപിതാക്കളെ യാത്ര അയക്കാന്‍ എത്തിയതായിരുന്നു അജേഷ്. ബാഗുകളും മറ്റ് ലഗേജുകളും കയറ്റിയ ശേഷം ട്രയിനില്‍ നിന്ന് പുറത്തിറങ്ങാനാണ് അജേഷ് ശ്രമിച്ചത്. എന്നാല്‍ അപ്പോഴേക്കും ട്രയിന്‍ നീങ്ങി തുടങ്ങിയിരുന്നു. ഇതോടെ പ്ലാറ്റ്ഫോമിനും ട്രയിനിനുമിടയില്‍ അജേഷ് വീണു. ഗുരുതരമായി പരിക്കേറ്റ അജേഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുമ്പ വി.എസ്.എസ്.സിയിലെ സുരക്ഷാ ജീവനക്കാരനായിരുന്നു അജേഷ്.