Sunday, May 19, 2024
educationindiaNews

ചന്ദ്രയാന്‍ -3 ചന്ദ്രനില്‍; രണ്ടാം ഘട്ട ഡീബൂസ്റ്റിംഗ് വിജയകരം

ബംഗളുരു: ചന്ദ്രയാന്‍ -3 ചന്ദ്രനില്‍ . രണ്ടാം ഘട്ട ഡീബൂസ്റ്റിംഗ് വിജയകരം ചന്ദ്രയാന്‍-3 ചന്ദ്രനിലേക്കുള്ള കുറയ്ക്കാന്‍ നടത്തിയ രണ്ടാം ഡീബൂസ്റ്റിംഗ് വിജയകരം. ഇന്ന് പുലര്‍ച്ചെ 1.50ന് രണ്ടാമത്തേതും അവസാനത്തേതുമായ ഡീബൂസ്റ്റിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഇതോടെ ചന്ദ്രനില്‍ നിന്നുള്ള പേടകത്തിന്റെ ദൂരം 25 കിലോമീറ്ററായി കുറഞ്ഞു.കുറഞ്ഞ ദൂരം 25 ലും കൂടിയ ദൂരം 134 കിലോമീറ്ററിലുമായുള്ള ഭ്രമണപഥത്തിലാണ് നിലവില്‍ ചന്ദ്രയാന്‍ 3 യുള്ളത്. പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്നും നാല് ദിവസം മുന്‍പ് വേര്‍പെട്ട ലാന്‍ഡറിനെ ഘട്ടം ഘട്ടമായി ചന്ദ്രനിലേക്ക് അടുപ്പിക്കും. ആഗസ്റ്റ് 23 ന് വൈകുന്നരം 5.45 നാണ് ലാന്‍ഡിംഗിനായുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്. ഇത് സാദ്ധ്യമായില്ലെങ്കില്‍ അടിത്ത ദിവസം ലാന്‍ഡ് ചെയ്യിക്കും.വെള്ളിയാഴ്ചയായിരുന്നു ആദ്യഘട്ട ഡീബൂസ്റ്റിംഗ് പ്രക്രിയ നടന്നത്. വേഗത കുറച്ചുകൊണ്ടുള്ള ഭ്രമണപഥം താഴ്ത്തലിനെയാണ് ഡീബൂസ്റ്റിംഗ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.