Monday, May 20, 2024
Newsworld

ഗാസയിലെ ഇസ്ലാമിക് ജിഹാദ് കമാന്‍ഡര്‍ക്ക് ദാരുണാന്ത്യം

 കൊല്ലപ്പെട്ടത് ഇസ്രയേല്‍ വ്യോമാക്രമണത്തില്‍                                   പ്രതികരിക്കാതെ മിലിട്ടന്റ് ഗ്രൂപ്പ്

ഇസ്ലാമിക് ജിഹാദ് മിലിട്ടന്റ് ഗ്രൂപ്പിന്റെ ഗാസയിലെ മുതിര്‍ന്ന കമാന്‍ഡര്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെതായി റിപ്പോര്‍ട്ട്. വടക്കന്‍ ഗാസയിലെ ഇസ്ലാമിക് ജിഹാദിന്റെ സായുദ്ധ കമാന്‍ഡറായിരുന്ന ഹുസം അബു ഹര്‍ബീദാണ് കൊല്ലപ്പെട്ടത്. ഇക്കാര്യം ഇസ്രയേല്‍ സേന അറിയിച്ചതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രയേല്‍ സിവിലിയന്‍മാര്‍ക്കെതിരായ നിരവധി ആന്റി-ടാങ്ക് മിസൈല്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഹര്‍ബീദ് ഉണ്ടെന്ന് സൈന്യം പ്രസ്ഥാവനയില്‍ അറിയിച്ചു. ഇയാളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഹമാസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പില്‍ അംഗമായിരുന്ന ഹര്‍ബീദിന്റെ മരണത്തില്‍ കടുത്ത പ്രതികരണം ഉണ്ടാകാന്‍ സാദ്ധ്യതയേറെയാണ്. അതേസമയം ഗാസ നഗരത്തില്‍ തിങ്കളാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു കാറിലുണ്ടായിരുന്ന മൂന്ന് പാലസ്തീനികളും ജബല്യ പട്ടണത്തിനു നേരയുണ്ടായ ആക്രമണത്തില്‍ ഒരാളും കൊല്ലപ്പെട്ടു. ഗാസ മിലിട്ടന്‍സ് ഒറ്റരാത്രികൊണ്ട് അറുപതോളം റോക്കറ്റുകള്‍ ഇസ്രയേല്‍ നഗരത്തിലേക്കയച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഒപ്പം രണ്ട് കുട്ടികളടക്കം പത്തു പേര്‍ കൊല്ലപ്പെട്ടതായിയും അവര്‍ പറയുന്നു.