Thursday, May 16, 2024
keralaNews

കോഴിക്കോട് നഗരത്തില്‍  ലഹരിമരുന്ന് വേട്ട

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ പോലീസിന്റെ ലഹരിമരുന്ന് വേട്ട. സംഭവവുമായി ബന്ധപ്പെട്ട് മലാപ്പറമ്പ് സ്വദേശി അക്ഷയ്, കണ്ണൂര്‍ ചെറുകുന്നിലെ ജാസ്മിന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ കോളേജ് പരിസരത്തുള്ള ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. എം.ഡി.എം.ഐ, കഞ്ചാവ് തുടങ്ങിയവ ഇവരില്‍ നിന്നും പിടിച്ചെടുത്തു.ലഹരിമരുന്ന് കുത്തിവയ്ക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ചുകളും ഇവരുടെ കയ്യില്‍ ഉണ്ടായിരുന്നു. മെഡിക്കല്‍ കോളേജ് സബ് ഡിവിഷന്‍ പരിധിയിലെ ലോഡ്ജുകളില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.സുദര്‍ശന്റെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് രഹസ്യ പരിശോധന നടത്തിയത്. മെഡിക്കല്‍ കോളേജ് എസ്.ഐമാരും സംഘത്തിലുണ്ടായിരുന്നു. പിടികൂടിയവരെ പോലീസ് ഉടന്‍ ചോദ്യം ചെയ്യും. കൂടുതല്‍ ഇടങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കുമെന്നും പോലീസ് വ്യക്തമാക്കി.