Monday, May 20, 2024
keralaNewsObituary

കാസര്‍കോട് ഏഴ് വയസുകാരന്‍ പേ വിഷബാധയേറ്റ് മരിച്ചു.

കാസര്‍കോട്: കാസര്‍കോട് ചെറുവത്തൂരില്‍ ഏഴ് വയസുകാരന്‍ പേ വിഷബാധയേറ്റ് മരിച്ചു. ആലന്തട്ട വലിയപൊയില്‍ തോമസിന്റെ മകന്‍ എം കെ ആനന്ദ് ആണ് മരിച്ചത്.കഴിഞ്ഞ മാസം വീടിനടുത്ത് വെച്ചാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്.ഒരു മാസമായി ചികിത്സയിലായിരുന്നു.മൂന്ന് ഡോസ് കുത്തിവെയ്പ്പ് എടുത്തിരുന്നു.ആലന്തട്ട എ.യു.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ആനന്ദ്.