Sunday, May 19, 2024
keralaNews

കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലുറപ്പ് തൊഴിലാളിയ്ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: കല്ലറയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലുറപ്പ് തൊഴിലാളിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മുതുവിള പരപ്പില്‍ അഖില ഭവനില്‍ ശോഭന (57)യ്ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. റബര്‍തോട്ടത്തില്‍ തൊഴിലുറപ്പ് ജോലിയുടെ ഭാഗമായി കാട് തെളിക്കുന്നതിനിടെയാണ് കാട്ടുപന്നി കൂട്ടം ഇവരെ ആക്രമിച്ചത്.കാട്ടുപന്നികളെ കണ്ട് തൊഴിലാളികള്‍ ഓടി മാറുന്നതിനിടയില്‍ ആണ് ശോഭനയുടെ കാലില്‍ കാട്ടുപന്നികളില്‍ ഒന്ന് കുത്തിയത്. നാട്ടുകാര്‍ ശോഭനയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ശോഭന.