ഓസ്ട്രേലിയക്ക് മൂന്നാം കിരീടം
ബനോനി: അണ്ടര്‍ 19 ലോകകപ്പില്‍ ഓസ്ട്രേലിയക്ക് മൂന്നാം കിരീടം. ഫൈനലില്‍ ഇന്ത്യയെ 79 റണ്‍സിന് തോല്‍പ്പിച്ചാണ് ഓസ്ട്രേലിയ കിരീടം നേടിയത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 254 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ തുടക്കം മുതല്‍ അടിതെറ്റിയ ഇന്ത്യ 43.5 ഓവറില്‍ 174 റണ്‍സിന് പുറത്തായി.
സ്കോര്‍ ഓസ്ട്രേലിയ 50 ഓവറില്‍ 253-7, ഇന്ത്യ 43.5 ഓവറില്‍ 174ന് ഓള് ഔട്ട്. ഓസ്ട്രേലിയക്കുവേണ്ടി ബേര്‍ഡ്മാനും മക്മില്ലനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സെമിയില്‍ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ടോം സ്ട്രേക്കര്‍ക്ക് ഒരു വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 253 റണ്‍സെടുത്തത്. 55 റണ്‍സ് നേടിയ ഹര്‍ജാസ് സിങാണ് ഓസീസിന്റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി രാജ് ലിംബാനി മൂന്നും നമന്‍ തിവാരി രണ്ടും വിക്കറ്റ് വീഴ്ത്തി.