Friday, May 17, 2024
keralaNews

എരുമേലിയിൽ പൊതു ജനമദ്ധ്യത്തിൽ  തമ്മിലടിച്ച സി പി ഐ നേതാക്കളെ പുറത്താക്കി. 

എരുമേലി:പൊതു ജനമദ്ധ്യത്തിൽ തമ്മിലടിച്ച സി പി ഐ നേതാക്കളെ പാർട്ടി പുറത്താക്കി. സി പി ഐ എരുമേലി ലോക്കൽ സെക്രട്ടറി പി എം ഇർഷാദിനെ ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്നും, എം എം ബാബുവിനെ ലോക്കൽയിൽ നിന്നുമാണ് പുറത്താക്കിയത്.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന്
രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്.പൊര്യൻമല വാർഡിൽ  നാട്ടുകാർ നോക്കി നിൽക്കെയാണ്  ഇരുവരും തമ്മിലടിച്ചത്.പൊതുജന മദ്ധ്യത്തിൽ തമ്മിലടിച്ച സംഭവം പാർട്ടിക്ക്  നാണക്കേട്  ഉണ്ടാക്കിയെന്ന കാരണത്താലാണ് നടപടി . എന്നാൽ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ്  മുതൽ സെക്രട്ടറി സ്ഥാനത്ത് നിന്നും തന്നെ  മാറ്റാൻ  താൻ ആവശ്യപ്പെട്ടിരുന്നതായും ഇപ്പോൾ താത്ക്കാലികമായാണ് മാറ്റമെന്നും പി എം ഇർഷാദ് പറഞ്ഞു .എന്നാൽ സി പി ഐ എരുമേലി ലോക്കൽ സെക്രട്ടറിയായി വി പി സുഗതനാണ് ചാർജ് നൽകിയിരിക്കുന്നത്.