എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വീടിന് മുന്നില്‍ ജനപക്ഷം പ്രവര്‍ത്തകരുടെ അതിക്രമം.
മുണ്ടക്കയം : എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എം.പി സെന്നിന്റെ വീടിന് മുന്നില്‍ സ്ഥാപിച്ചിരുന്ന പ്രചരണ സാമഗ്രികള്‍ ജനപക്ഷം പ്രവര്‍ത്തകര്‍ നശിപ്പിക്കുകയും വിടിന്റെ ഗേറ്റില്‍ ഉള്‍പ്പെടെ പി.സി.ജോര്‍ജിന്റെ പോസ്റ്റര്‍ തൂക്കുകയും ചെയ്ത സംഭവത്തില്‍ എന്‍.ഡി.എ പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നീക്കം ചെയ്തു.സംഭവത്തില്‍ എന്‍.ഡി.എ നേതൃത്വം മുണ്ടക്കയം പൊലിസില്‍ പരാതി നല്കി.പരാജയ ഭീതിയില്‍ ജനപക്ഷം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയാണെന്ന് ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡണ്ട് എം.ആര്. ഉല്ലാസ് ആരോപിച്ചു .സംഭവമറിഞ്ഞ് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ബി. മധു ,നേതാക്കളായ അഭിലാഷ് ഇടക്കുന്നം,സോജി എരുമേലി തുടങ്ങിയര്‍ സ്ഥലത്തെത്തി .സ്ഥാനാര്‍ത്ഥിയായ എം.പി സെന്‍ വോട്ടദ്യര്ത്ഥനയുമായി പുറത്ത് പോയ സമയത്താണ് രാവിലെ 9 മണിയോടെ ജനപക്ഷം പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്.