Sunday, May 19, 2024
AstrologykeralaNews

 ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിന് വനിതാ സാരഥി

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിന് ചരിത്രത്തില്‍ ആദ്യമായി വനിതാ സാരഥി.

ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ചെയര്‍പേഴ്‌സണായി ആറ്റുകാല്‍ കുളങ്ങര വീട്ടില്‍ എ. ഗീതാകുമാരിയാണ് ഇന്ന് ചുമതലയേറ്റത്.

ഇന്ന് രാവിലെ ക്ഷേത്ര നടയില്‍ വെച്ചാണ് സത്യ പ്രതിജ്ഞ നടന്നത്. ട്രസ്റ്റിലെ 84 അംഗ സമിതിയിലെ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ഗീതാകുമാരിയെ കമ്മിറ്റി പുതിയ പദവിയിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.

1979 ല്‍ ക്ഷേത്രം ട്രസ്റ്റ് രൂപീകരിച്ച ശേഷം ആദ്യമായാണ് ഒരു വനിത ഈ ചുമതലയില്‍ എത്തുന്നത്. ജലസേചന വകുപ്പിലെ ഡയറക്ടര്‍ തസ്തികയില്‍ നിന്ന് 2012 ലാണ് ഗീതാകുമാരി വിരമിച്ചത്.