Sunday, May 19, 2024
keralaNewspolitics

ആറ് പതിറ്റാണ്ട് പഴക്കമുള്ള പയസ്മൗണ്ട് – തോട്ടത്തിമല റോഡ് യാഥാര്‍ത്ഥ്യമായി.

60 വര്‍ഷം പഴക്കമുള്ള മേലുകാവ് ഗ്രാമപഞ്ചായത്തിലെ പയസ്മൗണ്ട്-പട്ടിക്കുന്ന് പാറ-തോട്ടത്തിമല റോഡ് യാഥാര്‍ത്ഥ്യമായി. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് ലക്ഷം രൂപ അനുവദിച്ചു കൊണ്ടാണ് രണ്ട് മേഖലകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് യാഥാര്‍ഥ്യമാക്കിയത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഷോണ്‍ ജോര്‍ജ് നിര്‍വഹിച്ചു.ചടങ്ങില്‍ മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജെ ബെഞ്ചമിന്‍ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്‍സി ടോമി,തോമസ് സി വടക്കേല്‍,ബിജു സോമന്‍ എന്നിവര്‍ പങ്കെടുത്തു.തോട്ടത്തിമല റോഡ് ബന്ധിപ്പിച്ച് നവീകരിക്കുമെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് പ്രദേശവാസികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു.