Sunday, May 19, 2024
keralaNews

അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു.

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. ജൂലൈ അറുവരെയാണ് കസ്റ്റഡി കാലാവധി. രാമനാട്ടുകരയില്‍ കടത്ത് സ്വര്‍ണം പിടികൂടാനെത്തിയ ക്വട്ടേഷന്‍ സംഘം അപകടത്തില്‍പ്പെട്ട ദിവസം അര്‍ജുന്‍ കരിപ്പൂരില്‍ എത്തിയതിന്റെ അടക്കം തെളിവ് പുറത്ത് വന്നതോടെയായിരുന്നു അന്വേഷണം അര്‍ജുനിലേക്ക് നീങ്ങിയത്.എന്നാല്‍ കടം നല്‍കിയ പണം വിദേശത്ത് നിന്നെത്തിയ ആളില്‍ നിന്നും തിരികെ വാങ്ങാനാണ് കരിപ്പൂരില്‍ എത്തിയതെന്നാണ് അര്‍ജുന്‍ പറയുന്നത്. മൊഴി വിശ്വാസയോഗ്യമല്ലെന്നും സ്വര്‍ണ്ണക്കടത്തില്‍ അര്‍ജുന്‍ പങ്കെടുത്തതിന്റെ തെളിവ് ഉണ്ടെന്നുമാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. ഫോണ്‍ രേഖകള്‍ അടക്കം ഇത് വ്യക്തമാക്കുന്ന തെളിവാണെന്നും കസ്റ്റംസ് അറിയിക്കുന്നു.